കൊല്ലം: രാഹുൽഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് തല്ലിതകർത്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ജില്ലാകമ്മിറ്റി പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് ഗീതാശിവന്റെ അദ്ധ്യക്ഷതയിൽ അഡ്വ.ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. മഹിളാകോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി അഡ്വ.യു.വഹീദ, സംസ്ഥാന ഭാരവാഹികളായ ലൈലകുമാരി, ലത സി.നായർ, പ്രഭ അനിൽ, പൊന്നമ്മ മഹേശൻ എന്നിവർ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായ ശാന്തിനി, ഹംസത്ത് ബീവി, സുബി നുജും, സുവർണ്ണകുമാരി, ഉദയ മാരിയത്ത് ടീച്ചർ, ഹക്കിമ, ഗ്രേസി എഡ്ഗർ, ജലജകുമാരി, സെവന്തി കുമാരി, മനോരമ, ഷീജ എന്നിവർ നേതൃത്വം നൽകി.