kpsta-

കൊല്ലം: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പിൽ കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തണമെന്ന് കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി. പ്രദീപ് ആവശ്യപ്പെട്ടു. കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന ക്യാമ്പ് കൊട്ടിയം ക്രിസ്തുജ്യോതിസ് ആനിമേഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് വി.എൻ.പ്രേംനാഥ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. രാജ് മോഹൻ,​ ജില്ലാ സെക്രട്ടറി വൈ.നാസറുദ്ദീൻ,​ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പരവൂർ സജീബ്, എസ്.ശ്രീഹരി, എ.ഹാരിസ്,

ടി.എ.സുരേഷ് കുമാർ, കമ്മിറ്റി അംഗങ്ങളായ പി.എസ്.മനോജ്, സി.സാജൻ, വിനോദ് പിച്ചിനാട്,​ ജില്ലാ ട്രഷറർ ബിനോയ്.ആർ.കല്പകം തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പ് ഇന്ന് സമാപിക്കും. സമാപന സമ്മേളനവും ജില്ലാതല യാത്രഅയപ്പ് സമ്മേളനവും പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.