 
മടന്തകോട് : ഇ.വി.യു.പി സ്കൂളിൽ വായന ദിനാഘോഷവുമായി ബന്ധപ്പെട്ട് 19 മുതൽ ജൂലായ് 18 വരെ നടക്കുന്ന വായനാമാസാചരണം മടന്തകോട് വാർഡ് മെമ്പർ സന്ധ്യാ ഭാഗി ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീകുമാർ അദ്ധ്യക്ഷനായി. ടീച്ചർ ഇൻ ചാർജ് ജിഷ മോഹൻ സ്വാഗതം പറഞ്ഞു. കേരളാ ബുക്ക് ഒഫ് റെക്കാർഡ്‌സ് പുരസ്‌കാര ജേതാവ് സ്വപ്ന ജയൻ, എഴുത്തുകാരി ജി.സുനിത, ഗായകനും എഴുത്തുകാരനുമായ രാഹുൽ എസ്. മാധവ് , സാമൂഹിക സാംസ്‌കാരിക പ്രവർത്തക ഗീതമ്മ എന്നിവർ വിശിഷ്ടാഥിതികളായി.സ്കൂൾ വിദ്യാഭ്യാസ കൺവീനർ ജെ.ഒ.ബിൻസി, എസ്.ആർ.ജി കൺവീനർ രാകേഷ് മോഹൻ എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ ശ്യാം വി.എസ്. കൃഷ്ണൻ നന്ദി പറഞ്ഞു.