photo-
Photo

ശാസ്താംകോട്ട: ഭരണിക്കാവ് അശ്വതി ജംഗ്ഷന് സമീപം സീനായി കാഷ്യു ഫാക്ടറിയുടെ മതിൽ തകർന്നു വീണു. ഇന്നലെ പുലർച്ചെ 3ന് വലിയ ശബ്ദത്തോടെ മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. നിരവധി വാഹനങ്ങളും കാൽനട യാത്രികരുമുള്ള തിരക്കേറിയ റോഡിലേക്കാണ് മതിൽ ഇടിഞ്ഞു വീണത്. പുലർച്ചെ ആയതിനാൽ മറ്റ് അപകടങ്ങളൊന്നും സംഭവിച്ചില്ല. 12 അടിയിലേറെ ഉയരമുള്ള മതിലിന്റെ ബാക്കി ഭാഗവും തകർന്നു വീഴാറായിട്ടുണ്ട്.

അപകടാവസ്ഥയിലായ മതിൽ പുനർ നിർമിക്കണമെന്ന് നിരവധി തവണ തൊഴിലാളികളും സമീപവാസികളും ഫാക്ടറി ഉടമയോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് പരാതിയുണ്ട്. ഇടിഞ്ഞു വീണ ഭാഗത്ത് തന്നെ മതിലിനോട് ചേർന്ന് 60 അടിയോളം ഉയരത്തിൽ നിർമിച്ചിരിക്കുന്ന കുടിവെള്ള സംഭരണിയും തകർച്ചാഭീഷണിയിലാണ്.