 
കൊല്ലം: വീട്ടിലാരുമില്ലാത്ത തക്കത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച് മാനഹാനി വരുത്തിയ മദ്ധ്യവയസ്‌കനെ പോക്‌സോ പ്രകാരം ചവറ പൊലീസ് അറസ്റ്റ് ചെയ്തു. പന്മന മേക്കാട്, ഈരയിൽ വീട്ടിൽ ജോൺ ലോപ്പസ് (46, ജോയി) ആണ് ചവറ പൊലീസിന്റെ പിടിയിലായത്. ജൂൺ 10 നാണ് സംഭവം. പെൺകുട്ടി മാതാവുമൊത്ത് പരാതി നൽകിയതിനെ തുടർന്നാണ് ഇയാൾ അറസ്റ്റിലായത്. ചവറ ഇൻസ്‌പെക്ടർ എ. നിസാമുദ്ദീന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ജിബി, നൗഫൽ എസ്.സി.പി.ഒമാരായ തമ്പി, ഉഷ എന്നിവരാണ് ഇയാളെ പിടികൂടിയത്.