kts
കേരള തണ്ടാൻ മഹാസഭ കൊറ്റമ്പള്ളി 31ാം നമ്പർ ശാഖാമന്ദിരം

ഓച്ചിറ: കേരള തണ്ടാൻ മഹാസഭ കൊറ്റമ്പള്ളി 31-ാം നമ്പർ ശാഖായോഗത്തിന്റെ മന്ദിരോദ്ഘാടനവും കുടുംബസംഗമവും ചികിത്സാധനസഹായ വിതരണവും ഇന്ന് രാവിലെ 9ന് നടക്കും. പൊതുയോഗം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എസ്. പങ്കജാക്ഷൻ അദ്ധ്യക്ഷനാകും. മന്ദിരോദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ്ജ് ജി. വരദരാജൻ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ചികിത്സാധനസഹായ വിതരണം നിർവഹിക്കും. ചടങ്ങിൽ മുൻ ശാഖാപ്രസിഡന്റ് കൊച്ചുകൃഷ്ണനെ കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് എൻ. തുളസീധരൻ ആദരിക്കും. കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി കെ.എൻ.ശശി അവാർഡ് ദാനം നിർവഹിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, പി.ബി.സത്യദേവൻ, എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, മെഹർഖാൻ ചേന്നല്ലൂർ തുടങ്ങിയവർ സംസാരിക്കും. ശാഖാ സെക്രട്ടറി ടി. ഉത്തമൻ സ്വാഗതവും ജോ.സെക്രട്ടറി കെ. കൃഷ്ണകുമാർ നന്ദിയും പറയും.