 
കൊല്ലം : ഡെമോക്രാറ്റിക് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (ഡി.എസ്.ടി.എ)
ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കരിക്കോട് ശിവറാം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ കേരള സർവീസ് ചട്ടങ്ങളും വിദ്യാഭ്യാസ നിയമങ്ങളും എന്ന വിഷയത്തിൽ ക്ലാസ് നടന്നു. ഡി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് ബി.ശ്രീകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ബി. ഭദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. റിട്ട.എ.ഇ.ഒ കെ.ഗോപകുമാരപിള്ള ക്ലാസ് നയിച്ചു. ജില്ലാ സെക്രട്ടറി പി. സുരേഷ് സ്വാഗതം പറഞ്ഞു. കരിക്കോട് ശിവറാം എൻ.എസ്.എസ് എച്ച്.എസ്.എസ് അദ്ധ്യാപിക സി.എസ്. ഗീതാകുമാരിയെ ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടി.എസ്. വീണ, പ്രഥമ അദ്ധ്യാപിക സിന്ധുമോൾ, ചാത്തന്നൂർ എൻ.എസ്.എസ് എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് ജി. ഗിരിജാകുമാരി, പ്രാക്കുളം എൻ.എസ്.എസ് എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് കെ. ആർ. ലേഖ എന്നിവർ സംസാരിച്ചു.
ഡി.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡൻ്റ് എസ്. ഹർഷകുമാർ നന്ദി പറഞ്ഞു.