12365488544522
പരവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം

പരവൂർ : രാഹുൽഗാന്ധിയുടെ വയനാട്ടിലെ എം.പി ഓഫീസ് അടിച്ചുതകർത്തത് സി.പി.എമ്മിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് കെ.പി.സി.സി അംഗം നെടുങ്ങോലം രഘു അഭിപ്രായപ്പെട്ടു. പരവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സിജി പഞ്ചവടി, ഡി.സി.സി സെക്രട്ടറി എ.ഷുഹൈബ്, ഡി.സി.സി അംഗം അഡ്വ. ബി.സുരേഷ്, മുൻസിപ്പൽ ചെയർപേഴ്സൺ പി.ശ്രീജ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആർ.രഞ്ജിത്ത് , ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ സാദിഖ്, പ്രേംജി, മഹേശൻ, ദീപ, സുരേഷ് ഉണ്ണിത്താൻ, ആന്റണി, മേടയിൽ സജീവ്, കെ.മോഹനൻ, അജിത്ത്, പടിപ്പുര വിജയൻപിള്ള, ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡന്റ് തെക്കുംഭാഗം ഹാഷിം, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ മനോജ് ലാൽ, ദിലീപ്, മോഹൻദാസ്, ഷിബി നാഥ്, റഫീഖ്, സെമീർ, ശ്രീജ, ഷൈനി സുകേഷ്, പ്രിജി. ആർ.ഷാജി എന്നിവർ നേതൃത്വം നൽകി.