
കൊല്ലം: ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണം ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബി.ശ്രീകുമാർ അദ്ധ്യക്ഷനായി. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ച പ്രമുഖ അഭിഭാഷകൻ വെളിയം രാജീവ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം എ.ജി.ശ്രീകുമാർ, ജില്ലാ സെക്രട്ടറി മന്ദിരം ശ്രീനാഥ്, ജില്ലാ ട്രഷറർ എ.അനിൽകുമാർ, വിഷ്ണു പട്ടത്താനം, മോൻസി ദാസ്, ബബുൽദേവ്, പ്രകാശ് പപ്പാടി, ഉദയകുമാർ എന്നിവർ നേതൃത്വം നൽകി.