 
എഴുകോൺ : പാലരുവി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ സുരക്ഷിത പച്ചക്കറിക്കൃഷി എഴുകോൺ പുളിയറയിൽ തുടങ്ങി. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. പാലരുവി ചെയർമാൻ ബിജു . കെ.മാത്യു അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമലാൽ, പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ, കാപെക്സ് ചെയർമാൻ എം.ശിവശങ്കരപിള്ള, എൻ.എസ് സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ് മാധവൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
ഓണ വിപണിയിൽ വിഷ രഹിത പച്ചക്കറി എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് കൃഷി. ജില്ലയിലാകമാനം പാലരുവി വിപണന കേന്ദ്രങ്ങൾ വഴിയാണ് പച്ചക്കറി വിറ്റഴിക്കുന്നത്.