കൊല്ലം: പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുമായി പകച്ചുനിൽക്കുന്ന കുടുംബത്തിന് കൈത്താങ്ങാകാൻ നാട്ടുകാർ 30ന് സ്നേഹസ്പർശം ബിരിയാണി ചലഞ്ച് നടത്തുന്നു. കിളികൊല്ലൂർ പാർത്ഥാ തീയേറ്ററിന് സമീപം അജ്മൽ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന ഷിബിൻ - താര ദമ്പതികളുടെ മക്കളായ അഭയ് (11), അൻവിക (6) എന്നിവർക്കുള്ള ചികിത്സാസഹായം കണ്ടെത്തുന്നതിനാണ് ബിരിയാണി ചലഞ്ച് നടത്തുന്നത്. രണ്ടുവർഷം മുമ്പാണ് അഭയ്ക്ക് (11) അർബുദം കണ്ടെത്തിയത്. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് 70 ലക്ഷം രൂപ ചെലവാകും. വെല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സ. ഇതിനിടെ സഹോദരി അൻവികയ്ക്കും അർബുദം സ്ഥിരീകരിച്ചു.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഷിബിൻ ഒന്നര മാസമായി കരൾ ചുരുങ്ങുന്ന രോഗത്തെ തുടർന്ന് ചികിത്സയിലാണ്. താര നേരത്തെ നേഴ്‌സായി ജോലി നോക്കിയിരുന്നെങ്കിലും ഡിസ്‌ക് പ്രശ്‌നത്തെ തുടർന്ന് ജോലി ഉപേക്ഷിക്കേണ്ടിവന്നു. താരയും മുമ്പ് അർബുദ ബാധിതയായിരുന്നു. ഇതുവരെ ചികിത്സയ്ക്ക് ചെലവായ പണത്തിന്റെ കടക്കെണിയും ഇവർക്ക് മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുന്നു. ബിരിയാണി ചലഞ്ചിൽ പങ്കെടുക്കാൻ ഫോൺ: 8301053439 (ആർ. സന്തോഷ്‌കുമാർ), 9605134615 (എസ്. സജാദ്).
സഹായങ്ങൾ അയക്കാൻ ഫെഡൽ ബാങ്കിന്റെ ഉമയനല്ലൂർ ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചു. നമ്പർ: 12730100252723, ഐ.എഫ്.എസ്.സി: എഫ്.ഡി.ആർ.എൽ 0001273. ഗൂഗിൾ പേ - ഫോൺ പേ : 9746025528.