 
കൊട്ടാരക്കര: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കൊട്ടാരക്കര ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'കുട്ടിക്ക് ഒരു വീട്' പദ്ധതിയുടെ ഭാഗമായി ആനക്കോട്ടൂർ ഗവ. എൽ.പി സ്കൂളിലെ വിദ്യാർത്ഥിക്ക് വീട് നിർമ്മിച്ചു നൽകുന്നതിന്റെ കല്ലിടീൽ ചടങ്ങ് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. ഉപജില്ലാ കമ്മിറ്റി പ്രസിഡന്റ് ശ്രീലാകുമാരി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം വി.സുമാലാൽ, സി.പി.എം ഏരിയ സെക്രട്ടറി ജെ.രാമാനുജൻ, കെ.എസ്.ടി.എ സംസ്ഥാന എക്സി.അംഗം ടി.ആർ.മഹേഷ്, എസ്.എസ്.അഭിലാഷ്, ജി.കെ.ഹരികുമാർ, ബി.സജീവ്, ജി.ബാലചന്ദ്രൻ, ആർ.എം.ലക്ഷ്മീദേവി, പി.ബിജുമോൻ, ഹർഷരാജ്, ആർ.ശിവകുമാർ, എൽ.അമൽരാജ്,എസ്.ശശികുമാർ, കൊച്ചനി എന്നിവർ പങ്കെടുത്തു. ആനക്കോട്ടൂർ ഗവ.എൽ.പി സ്കൂളിലും നെടുവത്തൂർ ഇ.വി.എച്ച്.എസ്.എസിലും പഠിക്കുന്ന കുട്ടികൾക്കായാണ് വീട് നിർമ്മിക്കുന്നത്. വരുന്ന കേരളപ്പിറവി ദിനത്തിൽ വീടിന്റെ താക്കോൽ കുടുംബത്തിന് കൈമാറുന്ന തരത്തിലാകും നിർമ്മാണ പ്രവർത്തനങ്ങൾ.