al
രാഹുൽ ഗാന്ധിയെ വേട്ടയാടുന്ന നരന്ദ്രേമോദി സർക്കാരിനെതിരെ പുത്തൂർ ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ കോൺഗ്രസ് പാങ്ങോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചും ധർണ്ണയും

പൂത്തൂർ: രാഹുൽഗാന്ധിയെ വേട്ടയാടുന്ന നരന്ദ്രേമോദി സർക്കാരിനെതിരെ പുത്തൂർ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ കോൺഗ്രസ് പാങ്ങോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. ജി.എസ്‌.മോഹനചന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. രഘുകുന്നുവിള അദ്ധ്യക്ഷനായി. അഡ്വ.തോമസ് വർഗീസ്, ഹരിലാൽ, സന്തോഷ് പഴവറ, കോശി ഫിലിപ്പ്, രാജീവൻ, രഘുനാഥൻ, സുനിൽ എസ്.എൻ.പുരം, അനീഷ് ആലപ്പാട്ട്, ദിനൻ , ദീപു .എസ് .എൻ .പുരം, ജോൺ .പി.സക്കറിയ ,ഹരി പുത്തൂർ, എന്നിവർ സംസാരിച്ചു.