gaa
ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ ആയുർവേദ ചികിത്സാ രംഗത്ത് 42 വ‌ർഷം പൂർത്തിയാക്കിയ ഡോ. ഡി. അനിൽകുമാറിന് ഗാന്ധിഭവന്റെ ഉപഹാരം ഹൈ കോടതി ജഡ്‌ജ്‌ ജസ്റ്റിസ്‌ എ. മുഹമ്മദ്‌ മുസ്താഖ് സമ്മാനിച്ചപ്പോൾ

പത്തനാപുരം: ഗാന്ധിഭവനിൽ പെരിനാട് സാഹിതീ ക്ലിനിക്കിന്റെയും ജെ.സി.ഐ ക്വയ്‌ലോണിന്റെയും സംയുക്താഭിമുഖ്യത്തിൽ കാവിള ജി. ദാമോദരന്റെ 31-ാം അനുസ്മരണ സമ്മേളനവും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും നടന്നു . ക്യാമ്പിന്റെ ഉദ്ഘാടനം ഡോ. ഡി. അനിൽകുമാർ നിർവഹിച്ചു. ജെ.സി .ഐ പ്രസിഡന്റ് ഡോ.വിപിൻ വിദ്യാനന്ദ്, ജെസി റിസ്വാൻ സുലൈമാൻ, ഡോ. രജനി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് ഗാന്ധിഭവൻ അന്തേവാസികൾക്ക് രോഗ പരിശോധനയും സൗജന്യ ഔഷധ വിതരണവും നടന്നു. ചടങ്ങിൽ ആയുർവേദ ചികിത്സാ രംഗത്ത് 42 വ‌ർഷം പൂർത്തിയാക്കിയ ഡോ. ഡി. അനിൽകുമാറിന് ഗാന്ധിഭവന്റെ ഉപഹാരം ഹൈ കോടതി ജഡ്‌ജ്‌ ജസ്റ്റിസ്‌ എ. മുഹമ്മദ്‌ മുസ്താഖ് സമ്മാനിച്ചു.