 
തൊടിയൂർ: മാളിയേക്കൽ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെയാണ് നടക്കുന്നതെന്ന് പരാതി. നിർമ്മാണം പൂർത്തിയായ തൂണുകൾക്ക് മീതേ ബീമുകൾ സ്ഥാപിക്കുകയാണ് അടുത്ത ഘട്ടം. ഇപ്പോൾ ട്രെയിലറുകളിൽ നിന്ന് ബീമുകൾ ക്രെയിൻ ഉപയോഗിച്ച് ഇറക്കുന്ന ജോലി നടന്നു വരികയാണ്. ഇതിനരികിലൂടെ ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. മാളിയേക്കൽ ജംഗ്ഷൻ, വില്ലേജ് ഓഫീസ് ജംഗ്ഷൻ റോഡിന്റെ ഇരുവശങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങളും അടച്ചു പൂട്ടിയ ലെവൽ ക്രോസിന് സമീപത്തെ ബിവറേജസ് ഔട്ട് ലെറ്റിലേക്ക് പോകുന്ന വാഹനങ്ങളുമാണ് ഇതുവഴി കടന്നു പോകുന്നത്. ഭാരിച്ച ഉരുക്ക് പാളികൾ ഉയർത്തുന്ന ക്രെയിനുകളുടെ അരികിലൂടെയാണ് വാഹനങ്ങൾ കടന്നു പോകുന്നത്.