mayanad-
മയ്യനാട് എൽ.ആർ.സിയിൽ നടന്ന വായനാ വസന്തം പരിപാടിയിൽ എൽ.ആർ.സി ജോ.സെക്രട്ടറി വി.സിന്ധു കുട്ടികളുമായി സംവദിക്കുന്നു

മയ്യനാട് : ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയിൽ വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ഗവ.ന്യൂ എൽ.പി.എസ് ഇരവിപുരം സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും ഗ്രന്ഥശാല സന്ദർശനം നടത്തി. എൽ.ആർ.സി വനിതാ വേദി കൺവീനർ വി.സിന്ധുവിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ക്വിസ് മത്സരവും വൈസ് പ്രസിഡന്റ് രാജു കരുണാകരന്റെ നേതൃത്വത്തിൽ മഹാരഥന്മാരെ പരിചയപ്പെടലും കുട്ടികളുടെ കലാപരിപാടികളും നടന്നു. എൽ.ആർ.സി പ്രസിഡന്റ് കെ.ഷാജി.ബാബു , സെക്രട്ടറി എസ്.സുബിൻ, ഭരണ സമിതി അംഗങ്ങളായ എസ്.ഗിരി പ്രേംആനന്ദ്, ബി.ഡിക്‌സൺ, അദ്ധ്യാപിക സിബി സലാം തുടങ്ങിയവർ സംസാരിച്ചു.