ഓടനാവട്ടം : രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഓടനാവട്ടം മണ്ഡലം കമ്മിറ്റി പ്രകടനവും റോഡ് ഉപരോധവും നടത്തി. മണ്ഡലം പ്രസിഡന്റ് മഹേഷ് മാരൂർ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അനീഷ് വർഗീസ് ഉപരോധം ഉദ്‌ഘാടനം ചെയ്തു. ഓടനാവട്ടം വിജയപ്രകാശ്, സന്തോഷ് ജോർജ്, സന്തോഷ് കുടവട്ടൂർ, രഞ്ജിത് മാരൂർ, സോനു തങ്കച്ചൻ, സേതുകുമാർ, അനുരാഗ് കടയ്‌ക്കോട്, അച്ഛൻകുഞ്ഞ് ചെപ്ര, രാജേഷ് മാരൂർ തുടങ്ങിയവർ നേതൃത്വം നൽകി.