കരുനാഗപ്പള്ളി: രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത എസ്.എഫ്.ഐ ഗുണ്ടായിസത്തിനെതിരെ കോൺഗ്രസ് തഴവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും റോഡ് ഉപരോധവും സംഘടിപ്പിച്ചു. തഴവ കോൺഗ്രസ് ഭവന്റെ മുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് കുറ്റിപ്പുറം വഴി അമ്പലമുക്കിൽ സമാപിച്ചു. തുടർന്ന് നടന്ന ഉപരോധം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മണിലാൽ എസ് ചക്കാലത്തറ ഉദ്ഘാടനം ചെയ്തു. എം. എ. ആസാദ്, രമ ഗോപാലകൃഷ്ണൻ, വി. ശശിധരൻ പിള്ള, ഖലീലുദീൻ പൂയപ്പള്ളിൽ, ബിജു പാഞ്ചജന്യം, ബിജു തഴവ, മണികണ്ഠൻ, തോപ്പിൽ ഷിഹാബ്,സിദ്ദിഖ് ഷാ, കൈപ്ലത് ഗോപാലകൃഷ്ണൻ,എസ്. സദാശിവൻ , റഷീദ് കളത്തൂട്ടിൽ, തൃദീപ് കുമാർ, മിനി മണികണ്ഠൻ, ഷീജ, നിസ, തടത്തിൽ ഇസ്മായിൽ, ശശി വൈഷ്ണവം തുടങ്ങിയവർ പ്രസംഗിച്ചു.