x-l
രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരേ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് പാവുമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം

തഴവ: രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്തതിൽ പ്രതിഷേധിച്ച് പാവുമ്പ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. പ്രതിഷേധയോഗം പവുമ്പ ബി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൺവീനർ കെ .പി .രാജൻ അദ്ധ്യക്ഷനായി. സുകുമാരൻ നായർ, ശശി മാറ്റത്ത്, സുനിൽ നമ്പ്യാർ, സലിം ചെറുകര, പോണാൾ സൈനുദീൻ, സുഗരാജൻ, ഹുസൈൻ കൊപ്രത്ത്, രാജീവ്‌ കള്ളേത്ത്,മായ, ഗീത,ഗോപൻ, അജേഷ്, അഖിൽ തുടങ്ങിയവർ നേതൃത്വം നൽകി.