clean
ജനകീയ ശുചീകരണ ക്യാമ്പയിന്റെ ഭാഗമായിആഞ്ഞിലിമൂട് മാർക്കറ്റും പരിസരവും വൃത്തിയാക്കുന്നു.

പടിഞ്ഞാറേകല്ലട : പ്രാണി ജന്യ രോഗ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിലെ ആഞ്ഞിലിമൂട് മാർക്കറ്റും പരിസരവും കഴിഞ്ഞദിവസം വൃത്തിയാക്കി. ശൂരനാട് സാമൂഹിക ആരോഗ്യ കേന്ദ്രം , ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്, സെന്റ് തോമസ് ചർച്ച് , ശാസ്താംകോട്ട ഡി.ബി കോളേജിലെ എൻ.എസ്.എസ് വിഭാഗം വിദ്യാർത്ഥികൾ, ശാസ്താംകോട്ട വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രവർത്തികൾ നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ .ഗീത, ശൂരനാട് പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഷിബു , സൂപ്പർവൈസർ പ്രദീപ് കുമാർ , ഫാദർ മാത്യു, ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, പഞ്ചായത്ത് സൂപ്രണ്ട് അൻസാർ ,വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.