fish-fed
പടം

ചവറ: ശക്തികുളങ്ങര മത്സ്യഫെഡ് കോമൺ പ്രീ പ്രോസസിംഗ് സെന്ററിലെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങൾ പരിശോധിക്കാനായി വിജിലൻസ് അന്വേഷണത്തിന് നിർദ്ദേശിച്ചിരിക്കുന്ന സാഹചര്യത്തിൽ യു.ഡി.എഫ് നടത്തുന്ന കുപ്രചരണകൾക്കെതിരെ മത്സ്യത്തൊഴിലാളി യൂണിയൻ സി.ഐ .ടി.യുവിന്റെ നേതൃത്വത്തിൽ ശക്തികുളങ്ങര ബസ് സ്റ്റാന്റിൽ നടന്ന പ്രതിഷേധ കൂട്ടായ്മ പി.പി. ചിത്തരഞ്ചൻ എം.എൽ .എ ഉദ്ഘാടനം ചെയ്തു.

യു.ഡി.എഫ് നടത്തുന്നത് അടിസ്ഥാനമില്ലാത്ത കുപ്രചരണങ്ങളാണെന്നും മടിയിൽ കനമുള്ളവനേ വഴിയിൽ ഭയമുള്ളൂവെന്നും എം എൽ എ പറഞ്ഞു. കുപ്രചരണകൾക്കെതിരെ മത്സ്യത്തൊഴിലാളി യൂണിയൻ സി.ഐ ടി.യുവിന്റെ നേതൃത്വത്തിൽ തുടർന്നും സമരങ്ങൾ സംഘടിപ്പിക്കുമെന്ന് മത്സ്യ ഫെഡ് ചെയർമാൻ ടി.മനോഹരൻ പറഞ്ഞു.