pre-primary
കെ.പി.എസ്.ടി.എ ജില്ലാ ക്യാമ്പിന്റെ സമാപനവും യാത്രയയപ്പ് സമ്മേളനവും പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: കെ.പി.എസ്.ടി.എ ജില്ലാ ക്യാമ്പിന്റെ സമാപനവും യാത്രയയപ്പ് സമ്മേളനവും പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.എൻ.പ്രേംനാഥ് അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് എം. സലാഹുദ്ദീൻ, ട്രഷറർ എസ്.സന്തോഷ് കുമാർ, നിസാം ചിതറ, അനിൽ വട്ടപ്പാറ, പി.ഒ. പാപ്പച്ചൻ,പരവൂർ സജീബ്, എ. ഹാരിസ്, ശ്രീഹരി, പി.മണികണ്ഠൻ, സി.സാജൻ, പി.എസ്.മനോജ്, വിനോദ് പിച്ചിനാട്, ബിനോയ് കൽപകം എന്നിവർ സംസാരിച്ചു.