 
ഇരവിപുരം: പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കോൺഗ്രസ് മണക്കാട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. സി.സി.സി ജനറൽ സെക്രട്ടറിയും കൊല്ലുർവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ഡിവിഷൻ പ്രസിഡന്റ് സുജി കൂനമ്പായിക്കുളം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അരുൺ രാജ് മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് മണക്കാട് മണ്ഡലം പ്രസിഡന്റ് രാജീവ് പാലത്തറ, മണക്കാട് സജി, കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാ സലിം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. നഹാസ്, നെജി, ഉനൈസ് പള്ളിമുക്ക്, രാജേന്ദ്രൻ പിളള, സുൽഫി കാവഴികം, വിജയൻ മുള്ളുവിള എന്നിവർ സംസാരിച്ചു.