medisep

കൊല്ലം: സംസ്ഥാ​ന ജീ​വ​ന​ക്കാർക്കും പെൻ​ഷൻ​കാർക്കും ആ​രോ​ഗ്യ ഇൻ​ഷ്വ​റൻ​സ് പ​ദ്ധ​തി (മെ​ഡി​സെപ്പ്) ന​ട​പ്പാ​ക്കി​യ കേ​ര​ള സർ​ക്കാ​രി​നെ കേ​ര​ള സ്റ്റേ​റ്റ് പെൻ​ഷ​ണേ​ഴ്‌​സ് ഫ്ര​ണ്ട് സംസ്ഥാ​ന ക​മ്മി​റ്റി അ​ഭി​ന​ന്ദിച്ചു. കൂ​ടു​തൽ സൂ​പ്പർ സ്‌​പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രിക​ളെ പ​ദ്ധ​തിയിൽ ഉൾ​പ്പെ​ടു​ത്താനും പെൻ​ഷൻ​കാ​രു​ടെ ആ​ശ്രി​തർ​ക്കു​കൂ​ടി ആ​നു​കൂല്യം ല​ഭ്യ​മാ​ക്കാനും ന​ട​പ​ടി​കൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെട്ടു.
പ്ര​സിഡന്റ് വി.എം. മോഹ​നൻ പി​ള്ള​യു​ടെ അ​ദ്ധ്യ​ക്ഷ​തയിൽ ചേർന്ന യോ​ഗത്തിൽ പി. രാ​ധാ​കൃ​ഷ്​ണ​കു​റുപ്പ്, ജ​യ്‌​സൺ മാ​ന്തോട്ടം, സി.ജെ. മാ​ത്യൂ​സ് ശ​ങ്ക​ര​ത്തിൽ, മാത്ത​ച്ചൻ പ്ലാ​ന്തോട്ടം, എം.ജെ. ജേക്ക​ബ് എ​ന്നി​വർ സം​സാ​രിച്ചു.