books-library-padam
കേരളപുരം പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച വായന പക്ഷാചരണത്തോടനുബന്ധിച്ചു ചന്ദനത്തോപ്പ് മംഗളോദയത്തിൽ രത്നാകരനും കുടുബവും ലൈബ്രറിക്ക് കൈമാറിയ 100 പുസ്തകങ്ങൾ പ്രസിഡന്റ്‌ ബി. ബൈജു, സെക്രട്ടറി, വി. വിനോദ്‌കുമാർ എന്നിവർ ഏറ്റുവാങ്ങുന്നു

കൊല്ലം: കേരളപുരം പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച വായന പക്ഷാചരണത്തോടനുബന്ധിച്ചു ചന്ദനത്തോപ്പ് മംഗളോദയത്തിൽ രത്നാകരനും കുടുബവും ലൈബ്രറിക്ക് 100 പുസ്തകങ്ങൾ സമ്മാനിച്ചു. പ്രസിഡന്റ്‌ ബി. ബൈജു, സെക്രട്ടറി, വി. വിനോദ്‌കുമാർ എന്നിവർ ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വി. പ്രസന്നകുമാർ, കമ്മിറ്റി അംഗം വി.സുരേഷ്, അജയ് എന്നിവർ പങ്കെടുത്തു.