photo-

ശാസ്താംകോട്ട: ക്വാർട്ടേഴ്സിൽ അതിക്രമിച്ചു കയറി യുവാക്കളെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.

കുന്നത്തൂർ നിലയ്ക്കൽ ക്ഷേത്രത്തിന് സമീപം ഐവർ കാല പടി.വടക്ക് പ്രശാന്ത ഭവനത്തിൽ അജീഷ് (24) നെയാണ് അറസ്റ്റ് ചെയ്തത്. ചാരുംമൂട് സ്വദേശിയായ സുജിത് കൃഷ്ണനെയും സുഹൃത്തിനെയുമാണ് ഇവർ താമസിക്കുന്ന ക്വാർട്ടേഴ്സിൽ കയറി ആക്രമിച്ചത്.

സുജിത്ത് കൃഷ്ണ വെയ്റ്ററായി ജോലി നോക്കുന്ന കടമ്പനാട്ടെ സ്വകാര്യ ബാറിൽ ഈ മാസം 9ന് രാത്രി 11ന് പ്രതി മദ്യപിക്കാൻ എത്തിയപ്പോൾ സമയം കഴിഞ്ഞു എന്ന് പറഞ്ഞ് ഇറക്കിവിട്ടതിലുള്ള വിരോധമാണ് രണ്ട് സുഹൃത്തുക്കളുമായി ഇവർ താമസിക്കുന്ന വേമ്പനാട്ടഴികത്ത് ജംഗ്ഷനിലെ ക്വാർട്ടേഴ്സിലെത്തി ആക്രമിച്ചതിന് പിന്നിൽ.