 
ചാത്തന്നൂർ: സമ്പൂർണ ഭരണഘടന സാക്ഷരത കാമ്പയിനിന്റെ ഭാഗമായി ചിറക്കര പഞ്ചായത്തിലെ കണ്ണേറ്റ, ഉളിയനാട്, ഏറം തെക്ക് എന്നീ വാർഡുകളിൽ വിളംബരഘോഷയാത്ര നടത്തി. കണ്ണേറ്റ വാർഡിൽ എൻ. രാജൻ നായർ ഉദ്ഘാടനം ചെയ്തു. ഉളിയനാട് ജയൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനദാനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എച്ച്. ദിലീപ്, എ.ഡി.എസ് സെക്രട്ടറി സിന്ധു സുനിൽ, സജീവ്, സന്നദ്ധ പ്രവർത്തകരായ അനിൽകുമാർ, ബിമൽ, രാധാകൃഷ്ണപിള്ള, ജയിംസ്, ശിവരാമപിള്ള തുടങ്ങിയവർ സംസാരിച്ചു.
ഏറം തെക്ക് വാർഡിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബി പരമേശ്വരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേരി റോസ് അദ്ധ്യക്ഷത വഹിച്ചു. ഉളിയനാട് വാർഡിൽ ചിറക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദേവദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എച്ച്. ദിലീപ് അദ്ധ്യക്ഷത വഹിച്ചു.