ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് വാതിൽപ്പടി സേവനം വോളണ്ടിയർമാർക്ക് നൽകി​യ പരിശീലനം പ്രസിഡന്റ് ഷീല ബിനു ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്ലാക്കാട് ടിങ്കു അദ്ധ്യക്ഷത വഹി​ച്ചു.

കില പഞ്ചായത്ത് ആർ.പി.ജി വിദ്യാസാഗർ ഭരണഘടന ആമുഖം ചൊല്ലി. സെക്രട്ടറി സ്റ്റീഫൻ, വൈസ് പ്രസിഡന്റ് കൊട്ടിയം സാജൻ, അംഗങ്ങളായ ഡൈനീഷ്യ റോയ്സൺ, ഏലിയാമ്മ ജോൺസൻ, ജി​.രാജു ,അസി.സെക്രട്ടറി ഫവാസ്, പരിശീലന ക്ലാസ് കില ട്രെയിനർമാരായ സുധീന്ദ്രബാബു, വേണു, വീണ പ്രസാദ്, വിജയനാഥ്, ഗവ. ഹോമിയോ ഡോ. സൗമ്യ ജി.കൃഷ്ണൻ എന്നിവർ സംസാരിച്ചു.