കടയ്ക്കൽ : മടത്തറ ചല്ലിമുക്കിൽ പ്രവർത്തിക്കുന്ന പോബ്സൺ കമ്പനിയിൽ തൊഴിൽ നിഷേധിക്കുന്നതിനെതിരെ സി. ഐ. ടി. യു ചുമട്ടു തൊഴിലാളികളുടെ പ്രതിഷേധ സമരം തുടരുന്നു . പ്രദേശത്ത് ചുമട്ടുതൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് തൊഴിൽ നൽകാൻ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടും പരിഗണിക്കാത്തതിനാലാണ് സമരവുമായി തൊഴിലാളികൾ രംഗത്തെത്തിയത്. പോബ്സൺ കമ്പനിയ്ക്ക് മുമ്പിൽ നടക്കുന്ന സമരം 9-ാം ദിവസം സി. പി . എം ജില്ലാ സെക്രട്ടേറിയറ്റംഗം എസ്.വിക്രമൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു പൂച്ചെടിക്കാല യൂണിറ്റ് സെക്രട്ടറി വേണു അദ്ധ്യക്ഷനായി . സി .പി. എം ലോക്കൽ കമ്മിറ്റിയംഗം ജെ. ബിജു സ്വാഗതം പറഞ്ഞു . ചിതറ പഞ്ചായത്ത്
പ്രസിഡന്റ് എം.എസ്. മുരളി , സി.പി. എം ഏരിയാ കമ്മിറ്റിയംഗം പി.ആർ. പുഷ്കരൻ,ലോക്കൽ കമ്മിറ്റിയംഗം സത്യ
മംഗലം സുരേഷ് തുടങ്ങിയവർ സംസാരിച്ചു.