 
എഴുകോൺ: എഴുകോൺ, പവിത്രേശ്വരം പഞ്ചായത്തുകളിലെ കാരുവേലിൽ വാർഡിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർത്ഥികളായ എസ്.സ്നേഹ, എൻ. സോന, എം. കാർത്തിക് ലാൽ, അയന സജിൻ, ബി. തേജസ് എന്നിവരെ ഷാൾ അണിയിച്ച് മെമെന്റോ നൽകി അനുമോദിച്ചു. ഡോ. ശ്രീകുമാരി സെന്നിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങ് മുൻ എം.എൽ.എ എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. പവിത്രേശ്വരം പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. തോമസ് വർഗീസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മധുലാൽ, അഡ്വ. എൻ. രവീന്ദ്രൻ, റിട്ട. ഡിവൈ.എസ്.പി സുകുമാരൻ, ജയപ്രകാശ് നാരായണൻ, പ്രസാദ്, ഷിബു, വിജയഭാനു തുടങ്ങിയവർ ആശസകൾ അർപ്പിച്ചു. ആർ. സെൻകുമാർ നന്ദി പറഞ്ഞു.