muhammed-ikebhal-86

കൊല്ലം: ചന്ദനത്തോപ്പ് മൂക്കശേരിൽ മലർവാടിയിൽ മുഹമ്മദ്‌ ഇക്ബാൽ (86) നിര്യാതനായി. കബറടക്കം നടത്തി. അറബി ഭാഷാ രംഗത്ത് അറിയപ്പെടുന്ന പണ്ഡിതനും പ്രഭാഷകനും കൊട്ടാരക്കര പെരുങ്കുളം ഗവ. എൽ.പി സ്കൂളിലെ റിട്ട. അദ്ധ്യാപകനുമായിരുന്നു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്. മെക്ക സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. പരേതരായ മുക്കശേരിൽ ഇസ്മായിൽ കുഞ്ഞിന്റെയും വല്ലാറ്റിൽ ഫാത്തിമാ കുഞ്ഞിന്റെയും മകനാണ്.
ഭാര്യ: പരേതയായ നൂർജഹാൻ (റിട്ട. എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ്). മക്കൾ: അനീസ ഇക്ബാൽ (റിട്ട. സീനിയർ സൂപ്രണ്ട്, എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ്), ഹസീന ഇക്ബാൽ (ഡെപ്യൂട്ടി കമ്മിഷണർ, സ്റ്റേറ്റ് ജി.എസ്.ടി, കൊല്ലം), അമീന ഇക്ബാൽ (അസിസ്റ്റന്റ് അഗ്രിക്കൾച്ചർ ഓഫീസർ, കുളക്കട), നാദിയ ഇക്ബാൽ, മുഹമ്മദ്‌ ഷഹീർ (വില്ലേജ് ഓഫീസർ, പള്ളിപ്പുറം). മരുമക്കൾ: ഷാജഹാൻ (റിട്ട. ഡെപ്യൂട്ടി കൺട്രോളർ, സ്റ്റേഷനറി ഡിപ്പാർട്ട്മെന്റ്), അബ്ദുൽ സലാം (ദുബായ്), സുമി (ഐ.എസ്‌.ആർ.ഒ, തുമ്പ).