 
പുനലൂർ: എസ്.എൻ.ഡി.പി യോഗം കാര്യറ 322-ാം നമ്പർ ശാഖയിൽ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെെടുപ്പും നടന്നു. എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും പുനലൂർ യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ യോഗം ഉദ്ഘാടനം ചെയ്തു. ശാഖ വൈസ് പ്രസിഡന്റ് കെ.വിദ്യാധരൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, സെക്രട്ടറി ആർ.ഹരിദാസ്, യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, ശ്രീനാരായണ എംപ്ലോയിസ് ഫോറം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റും യോഗം ഡയറക്ടറുമായ ജി.ബൈജു, യൂണിയൻ കൗൺസിലർ എസ്.സദാനന്ദൻ, വനിതസംഘം യൂണിയൻ സെക്രട്ടറി ഓമന പുഷ്പാഗദൻ, ശാഖ സെക്രട്ടറി കെ.കലേശൻ, യൂണിയൻ പ്രതിനിധി യു.മനോജ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.ശെൽവരാജ്(പ്രസിഡന്റ്), കെ.വിദ്യാധരൻ(വൈസ് പ്രസിഡന്റ്), കെ.കലേശൻ(സെക്രട്ടറി), യു.മനോജ്(യൂണിയൻ പ്രതിനിധി) എന്നിവർക്ക് പുറമെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ആർ.ഇന്ദ്രസേനൻ,ജി.മംഗളാഗദൻ, ജി.ഷാജിമോൻ,കെ.ചന്ദ്രശേഖരൻ,ഡി.അനിൽകുമാർ, കെ.കുമാർ,അമ്പിളി ആനന്ദ് തുടങ്ങിയവരെയും പൊതുയോഗം തിരഞ്ഞെടുത്തു.