 
പുനലൂർ: കോൺഗ്രസ് തെന്മല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടമൺ 34ൽ രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു യോഗം ഉദ്ഘാടനം ചെയ്തു .മണ്ഡലം പ്രസിഡന്റ് ഷിബു കൈമണ്ണിൽ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം.ഷെഫീർ, തെന്മല പഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.ശശിധരൻ, കോൺഗ്രസ് പുനലൂർ ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാർ, എസ്.ഇ.സഞ്ജയ്ഖാൻ, ജി.ജയപ്രകാശ്, സി.വി.വിജയകുമാർ, രാജശേഖരൻ, എ.ടി.ഫിലിപ്പ്, എസ്.സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പഞ്ചായത്ത് അംഗം നാഗരാജ് ഉൾപ്പെടെ കോൺഗ്രസിൽ ചേർന്ന നിരവധി പേരെ നേതാക്കൾ സ്വീകരിച്ചു.