തൊടിയൂർ: കരുനാഗപ്പള്ളി സർഗചേതനയുടെ ആഭിമുഖ്യത്തിൽ പി.എൻ.പണിക്കർ അനുസ്മണം, അനുമോദനം, പുസ്തക പ്രകാശനം എന്നിവ നടന്നു. കരുനാഗപ്പള്ളി ടൗൺ ക്ലബിൽ സർഗചേതന പ്രസിഡന്റ് മണപ്പള്ളി ഉണ്ണിക്കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം ആടിനാട് തുളസി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി പി.ബി.രാജൻ സ്വാഗതം പറഞ്ഞു.
ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടിയ പി.ബി.രാജനെ അനുമോദിച്ചു. അദ്ദേഹത്തിന്റെ മനസിന്റെ മറിമായങ്ങൾ, കഥപറയുന്ന ദില്ലി, കുറിഞ്ഞിപ്പൂവുകൾ, ഓട്ടോഗ്രാഫ് എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. തൊടിയൂർവസന്ത
കുമാരി, വൈ.സ്റ്റീഫൻ, ഷിഹാബ് എസ്.പൈനുംമൂട് ,ഡി.മുരളീധരൻ, ടി.ജെ.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, അശ്വതിഅജി, ലേഖാബാബുചന്ദ്രൻ ,
ഷീലാജഗധരൻ, രജുഎസ്.കരുനാഗപ്പള്ളി, സി.ജി.പ്രദീപ് കുമാർ, ഫാത്തിമ താജുദ്ദീൻ, തിലകം വിജയൻ, ശാസ്താംകോട്ടറഹിം, അഡ്വ. മതിലകത്ത് ലക്ഷ്മണൻ, ജലജാവിശ്വം, തഴവ രാധാകൃഷ്ണൻ, സഞ്ചാർശ്രീചന്ദ്ര,മോഹനൻ, നസീംബീവി, പി.ബി.രാജൻ
എന്നിവർ സംസാരിച്ചു. ജയചന്ദ്രൻ തൊടിയൂർ നന്ദി പറഞ്ഞു.