bindhu-
കോൺഗ്രസ് ഇരവിപുരം, വടക്കേവിള ബ്ലോക്ക് കമ്മി​റ്റികളുടെ നേതൃത്വത്തിൽ അയത്തിൽ ജംഗ്ഷനിൽ സംഘടിപ്പിച്ച അഗ്നിപഥ് വിരുദ്ധ സത്യാഗ്രഹം എ.ഐ.സി.സി അംഗം അഡ്വ. ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

ഇരവിപുരം: അഗ്നി​പഥ് നി​യമനങ്ങളി​ൽ പ്രതി​ഷേധി​ച്ച് കോൺ​ഗ്രസ് നേതൃത്വത്തി​ൽ ജി​ല്ലയി​ൽ നടത്തി​യ പ്രതി​ഷേധങ്ങളുടെ ഭാഗമായി​ ഇരവിപുരം, വടക്കേവിള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അയത്തിൽ ബൈപാസ് ജംഗ്ഷനിൽ സംഘടിപ്പിച്ച അഗ്നിപഥ് വിരുദ്ധ സത്യാഗ്രഹം മുൻ ഡി.സി.സി പ്രസിഡന്റും എ.ഐ.സി.സി അംഗവുമായ അഡ്വ. ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. സംഘിയും സഖാവും തമ്മിലുള്ള കരാർ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും മുഖ്യമന്ത്രി പ്രതിഷേധങ്ങളെ ഭയക്കുന്നുവെന്നും അവർ പറഞ്ഞു. ഇരവിപുരം ബ്ലോക്ക് പ്രസിഡന്റ് എം.നാസർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എസ്.വിപിനചന്ദ്രൻ, അൻസർ അസീസ്, വാളത്തുംഗൽ രാജഗോപാൽ, എസ്.ശ്രീകുമാർ, ആദിക്കാട് മധു, എം.എം.സൻജീവ് കുമാർ, ആനന്ദ് ബ്രഹ്മാനന്ദ്, കെ.പി.സി.സി സെക്രട്ടറി അഡ്വ.ബേബിസൻ, കെ.ബി.ഷഹാൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്.അബിൻ, മുൻ കൗൺസിലർ അൻവറുദ്ദീൻ ചാണിക്കൽ, മണ്ഡലം പ്രസിഡന്റുമാരായ ശിവരാജൻ വടക്കേവിള, രാജീവ് പാലത്തറ, സക്കീർ ഹുസൈൻ, ശശിധരൻ പിള്ള, ജോൺസൺ, കമറുദ്ദീൻ, ലിസ്റ്റൻ, ഉമയനല്ലൂർ റാഫി, മഷ്ഹൂർ പള്ളിമുക്ക്, മഹിളാ കോൺഗ്രസ് നേതാക്കളായ ലൈലകുമാരി, പൊന്നമ്മ മഹേശ്വരൻ, ജലജകുമാരി, ശങ്കരനാരായണപിളള, പട്ടത്താനം സുരേഷ് എന്നിവർ സംസാരിച്ചു.