 
കരുനാഗപ്പള്ളി: വി ലൈവ് എന്റർടൈമും നെറ്റിയാട്ട് പൗരസമിതിയും സംയുക്തമായി ശ്രീധരീയം കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച സംഗീതോത്സവം മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.
സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു.
എ.എം.ആരിഫ് എം.പി, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, കെ.സി.രാജൻ, കെ.ജി.രവി, മുനമ്പത്ത് ഷിഹാബ്, ഫൈസൻ മാഷ്, മുനമ്പത്ത് വഹാബ്, ആർ.രാജശേഖരൻ, മെഹർ ഖാൻ ചേന്നല്ലൂർ എന്നിവർ സംസാരിച്ചു. വിവിധ സംരംഭങ്ങളിൽ വിജയം നേടിയ ഭവാനി ഇറക്ടേഴ്സ് മാനേജിംഗ് ഡയറക്ടർ എസ്. മദനൻ പിള്ള, പാലക്കോട് സുരേഷ്, നാസക്സ്റ്റോർ സഫീർ , സ്റ്റാർസഫീർ, ശുഹൈബ് കോതേരി, ടി.എ.നജീബ്. എൻ.ആർ. മാർബിൾ നവാസ്, നെറ്റിയാട്ട് റാഫി എന്നിവരെ മന്ത്രി ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നടന്നു. ജ്യോതി വെള്ളുർ സംവിധാനം ചെയ്ത സംഗീതോത്സവവും നടന്നു.