കൊല്ലം: കരുനാഗപ്പള്ളി നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ നടന്ന സത്യാഗ്രഹം കെ.പി.സി.സി അച്ചടക്ക സമിതി അംഗം എൻ. അഴകേശൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. തൊടിയൂർ രാമചന്ദ്രൻ, ആർ. രാജശേഖരൻ, എൽ.കെ. ശ്രീദേവി, ബിന്ദു ജയൻ, എം. അൻസർ, ചിറ്റുമൂല നാസർ, നീലികുളം സദാനന്ദൻ, മുനമ്പത്ത് വഹാബ്, കെ.കെ. സുനിൽ, ലീലാകൃഷ്ണൻ, നജീബ് മണ്ണേൽ, ബോബൻ ജി.നാഥ്, മഞ്ജുക്കുട്ടൻ, കെ.എസ് പുരം സുധീർ, ഷീബ എന്നിവർ സംസാരിച്ചു.