
കൊല്ലം: ഭാരതീയ ജനതാ പാർട്ടി കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നരേന്ദ്രമോദി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് ജനക്ഷേമ പദ്ധതികൾ ജനങ്ങൾക്ക് ലഭിക്കുന്നതിനായി കൊല്ലം ലയൺസ് ഹാളിൽ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയിലേക്ക് ഒരു വർഷത്തെ പരിരക്ഷ എടുക്കുന്നവർക്ക് ആദ്യ ഗെഡു ബി.ജെ.പി സൗജന്യമായി അടച്ചുനൽകി. പദ്ധതിയിലേക്ക് 330 പേർ പങ്കാളിയായി. 6 കോടി 60 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ ക്യാമ്പിലുടെ നൽകി. വരും ദിവസങ്ങളിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ മെഗാ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ പറഞ്ഞു. കൊല്ലം മണ്ഡലം ജനറൽ സെക്രട്ടറി പ്രണവ് താമരക്കുളം അദ്ധ്യക്ഷനായി.
മണ്ഡലം പ്രസിഡന്റ് മോൻസി ദാസ് സന്നദ്ധ പ്രവർത്തകരെ ആദരിച്ചു. കൊല്ലം മണ്ഡലം ജനറൽ സെക്രട്ടറി കെ.നാരായണൻ കുട്ടി, വൈസ് പ്രസിഡന്റ് ജെയിംസ് മുതകര, മണ്ഡലം സെക്രട്ടറിമാരായ അഭിഷേക്, ഷിന സാജൻ, ആശ്രാമം ഏരിയ സെക്രട്ടറി ശിവപ്രസാദ്, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീജ ചന്ദ്രൻ, അജീഷ് എന്നിവർ സംസാരിച്ചു.