 
ഓയൂർ: ആറ്റൂർകോണം എൻ.എസ്.എസ്.കരയോഗ വാർഷികവും കുടുംബ സംഗമവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. ചടങ്ങ് താലൂക്ക് യൂണിയൻ ഭരണ സമിതി അംഗം പി.എസ്.മനോജ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഡി.ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ അദ്ധ്യക്ഷനായി. സെക്രട്ടറി ബാബു സേനൻ പിള്ള റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചടങ്ങിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും മുതിർന്ന കരയോഗാംഗങ്ങളെയും ആദരിച്ചു. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. യൂണിൻ അംഗങ്ങളായ കെ.ആർ.മുരളീധരൻ പിള്ള, ദിലീപ് കുമാർ, യൂണിയൻ ഇൻസ്പെക്ടർ ടി.അശോക് കുമാർ, ഖജാൻജി മധുസൂദനൻ പിള്ള, ജോ. സെക്രട്ടറി കെ.സജീവ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഡി.ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ( പ്രസിഡന്റ്),കെ.മുരളീധരൻ പിള്ള (വൈസ്.പ്രസിഡന്റ്), കെ.ബാബുസേനൻ പിള്ള (സെക്രട്ടറി), കെ.സജീവ് (ജോ. സെക്രട്ടറി) മധുസൂദനൻ പിള്ള (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
.