photo
എസ്.എൻ സെൻട്രൾ സ്കൂൾ ഓഡിറ്റേറിയത്തിൽ നടന്ന അനുമോദനസമ്മേളനം എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നിയന്ത്രണത്തിലുള്ള ശ്രീനാരായണ സെൻട്രൽ സ്കൂളിൽ 2020 -21 ബാച്ചിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സി.ആർ.മഹേഷ് എം.എൽ.എ ആദരിച്ചു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന അനുമോദന സമ്മേളനം സ്കൂൾ മാനേജർ എ.സോമരാജൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സിന്ധു സത്യദാസ് സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് നന്ദിയും പറഞ്ഞു.