കൊല്ലം: റേഷൻ സാധനങ്ങൾ കരിഞ്ചന്തയിൽ കടത്തുന്നവർക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിജിലൻസ് സമിതി. അരി കടത്തുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി.
കഴിഞ്ഞ ആഴ്ച മുളങ്കാടകം, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ കരിഞ്ചന്തയിൽ കടത്താൻ സംഭരിച്ച അരി പിടിച്ചെടുത്തിരുന്നു. എ.ഡി.എം ആർ.ബീനാറാണിയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം ഇത് സംബന്ധിച്ച് പദ്ധതി തയ്യാറാക്കി. അനധികൃതമായി കൈവശം വച്ച മുൻഗണന കാർഡുകൾ ഭൂരിഭാഗവും തിരിച്ചെടുത്തെങ്കിലും പരിശോധന തുടരും.
ബി.പി.എൽ വിഭാഗത്തിലേക്ക് 11,428 റേഷൻ കാർഡുകളും എ.എ.വൈ വിഭാഗത്തിലേക്ക് 37 കാർഡുകളും പുതുതായി അനുവദിച്ചു. റേഷൻ സാധങ്ങളുടെ വാതിൽപ്പടി വിതരണത്തിനുള്ള നടപടികൾ ജില്ലയിൽ പൂർത്തിയായതായും ആട്ടയുടെ ലഭ്യത താത്കാലികമായി ചുരുക്കിയതായും ജില്ലാ സപ്ലൈ ഓഫീസർ സി.വി.മോഹനകുമാർ യോഗത്തിൽ അറിയിച്ചു.
സ്വീകരിച്ച നടപടികൾ
1. 120 ഷവർമ്മ കടകൾ നിറുത്തലാക്കി, 575000 രൂപ പിഴ ഈടാക്കി
2. മായം കണ്ടെത്താൻ പരിശോധന വ്യാപകമാക്കി
3. 14,000 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു
4. ശർക്കര, ജ്യൂസ് എന്നിവയിലെ മായം കണ്ടെത്താനും പരിശോധന
തട്ടുകടകളിൽ പാചകം ചെയ്യാൻ ഉപയോഗിച്ച എണ്ണ പുനരുപയോഗിക്കുന്നത് തടയാൻ പരിശോധന ശക്തമാക്കി. കുന്നത്തൂരിൽ ഗോഡൗൺ സ്ഥാപിക്കാൻ സ്ഥലം ഏറ്റെടുത്തു.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ