fgt
പ്ലസ് ടു ഹ്യൂമാനിറ്റീസ് പരീക്ഷയിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയ പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അന്ധവിദ്യാർത്ഥി എസ്.പി. സോന ശിവനെ സ്കൂളിലെ 1988 എസ്.എസ്.എൽ.സി ബാച്ച് 'ഓർമ്മക്കുറിപ്പ്' ആദരിക്കുന്നു

പരവൂർ:പ്ലസ് ടു ഹ്യൂമാനിറ്റീസ് പരീക്ഷയിൽ അന്ധതയെ അതിജീവിച്ച് മുഴുവൻ മാർക്കും കരസ്ഥമാക്കിയ പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി. സോന ശിവന് സ്കൂളിലെ 1988 എസ്.എസ്.എൽ.സി ബാച്ച് 'ഓർമ്മക്കുറിപ്പി'ന്റെ വകയായി മൊമെന്റോയും കാഷ് അവാർഡും സമ്മാനിച്ചു. മുകേഷ്, മുരുകേശൻ, അനിൽകുമാർ, ജലജ, സുഗീത, വിനിൽ, ദിനു, മണികണ്ഠൻ, സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.