 
ഓച്ചിറ: രാഹുൽ ഗാന്ധിയുടെ ഓഫീസ് തല്ലി തകർത്ത എസ്.എഫ്.ഐയുടെ നടപടിയിൽ ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേ പ്രകടനവും റോഡ് ഉപരോധവും നടന്നു. മണ്ഡലം പ്രസിഡന്റ് ബി.എസ്.വിനോദ്, അയ്യാണിക്കൽ മജീദ്, എൻ. കൃഷ്ണകുമാർ, അൻസാർ എ. മലബാർ, ബി. സെവന്തി കുമാരി, കെ.വി.വിഷ്ണു ദേവ്, ഷമീർ, എസ്.സുൾഫിഖാൻ, എസ്.ഗീതാകുമാരി, മാളു സതീഷ്, മിനി പൊന്നൻ, ഇന്ദുലേഖ, ഗീതാരാജു തുടങ്ങിയവർ നേതൃത്വം നല്കി. റോഡ് ഉപരോധിച്ച പ്രവർത്തകരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.