gas

കൊല്ലം: പാചക വാതക വിതരണക്കാർ സിലിണ്ടറിന്റെ ബിൽ തുകയേക്കാൾ കൂടുതൽ ഈടാക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ സി.വി.മോഹനകുമാർ അറിയിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന പാചകവാതക അദാലത്തിലാണ് തീരുമാനം. എ.ഡി.എം ആർ.ബീനാറാണി അദ്ധ്യക്ഷയായി. രജിസ്റ്റർ ചെയ്ത ഡെലിവറി ജീവനക്കാരെ മാത്രമേ വിതരണത്തിന് നിയോഗിക്കാവൂ. ഇവർ യൂണിഫോം ധരിച്ചിരിക്കണം. ഗ്യാസ് ഏജൻസികൾ ട്രാസ്‌പോർട്ടേഷൻ തുക, ജി.എസ്.ടി എന്നിവ ഉൾപ്പെടുത്തിയ ബിൽ ഉപഭോക്താക്കൾക്ക് നൽകണം. ഇലക്ട്രോണിക് ത്രാസ് ഉപയോഗിച്ച് ഗ്യാസ് തൂക്കി നൽകണം. പഴകിയ സിലിണ്ടർ ഒരു കാരണവശാലും വിതരണം ചെയ്യരുത്. സിലിണ്ടർ ചോർച്ച പരിഹരിക്കാൻ നിയമാനുസൃത നിരക്കുകൾ മാത്രമേ ഈടാക്കാവൂയെന്നും യോഗം നിർദേശിച്ചു.