
കൊല്ലം: പുട്ടപർത്തി സായി സ്വാഗറ്റി റസിഡൻസിയിൽ (കൊല്ലം മുള്ളത്ത്) മോഹൻബാബു (71) കൊവിഡ് ബാധിച്ച് മരിച്ചു. ദീർഘകാലം മസ്കറ്റിലും ഗൾഫ് രാജ്യങ്ങളിലും കമ്പനി മാനേജർ, സി.ഇ.ഒ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ബംഗളൂരുവിൽ നടത്തി.
പരേതരായ കശുഅണ്ടി വ്യവസായ പ്രമുഖനായിരുന്ന മുള്ളത്ത് എം.പി.ഗോവിന്ദൻ മുതലാളിയുടെയും ആയുർവേദ ആചാര്യൻ എം.പി.കൃഷ്ണൻ വൈദ്യന്റെയും ചെറുമകനും മുള്ളത്ത് ശ്രീധരൻ മുതലാളിയുടെയും സന്താനവല്ലി ശ്രീധരന്റെയും മകനുമാണ്. ഭാര്യ: ആലപ്പുഴ പോപ്പുലർ ബേക്കറി ഉടമ പരേതരായ നാരായണ പണിക്കർ - പദ്മാവതി അമ്മ ദമ്പതികളുടെ മകൾ വിജയമ്മ മോഹൻ ബാബു. മകൾ: ഡോ. ജാൻകി രാകേഷ് (യു.എസ്.എ). മരുമകൻ: ഡോ. രാകേഷ് (യു.എസ്.എ). ചെറുമകൻ: ആർ. ആദികേശവൻ.
സഹോദരങ്ങൾ: പരേതനായ ജയപ്രസാദ്, ശിവപ്രസാദ് (എൻജിനിയർ ബംഗളൂരു), രാജേന്ദ്രപ്രസാദ് (എൻജിനിയർ, കൊച്ചി), മോളി ദേവദാസ് (യു.കെ), പരേതനായ മോഹൻരാജു (എൻജിനിയർ).