 
തൊടിയൂർ: കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിൽ മാളിയേക്കൽ ലെവൽ ക്രോസിലെ മേൽപ്പാലത്തിന്റെ ബീമുകൾ സ്ഥാപിച്ചു തുടങ്ങി. ആദ്യ ബീം ലെവൽ ക്രോസിന് പടിഞ്ഞാറുഭാഗത്തെ രണ്ടു തുണ്ടുകളിലായി ഇന്നലെ ബന്ധിപ്പിച്ചു. 20 മീറ്റർ നീളമുള്ള സ്റ്റീൽബീം ക്രെയിനുകൾ ഉപയോഗിച്ചാണ് തുണിന് മുകളിൽ ഉയർത്തിയത്. നാളീകേരം പൊട്ടിച്ചാണ് ജോലികൾക്ക് തുടക്കം കുറിച്ചത്.
റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ,
റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് എക്കണോമിക്കൽ സർവീസ് (ആർ. ഐ. ടി. ഇ. എസ് ), എസ്.പി.എൽ. ഇൻഫ്രാസ്ട്രച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ്
ബീം സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചത്.
ഇരുവശങ്ങളിലുമായി പതിനൊന്നു തൂണുകളിലും നാലു ഗർഡർ കളിലുമായാണ് ബീമുകൾ സ്ഥാപിക്കുക. രണ്ടാഴ്ചക്കുള്ളിൽ തിരുച്ചിയിലെ കമ്പനിയിൽ നിന്ന് മുഴുവൻ ബീമുകൾ എത്തിച്ചേരും. മൂന്നാഴ്ചയ്ക്കകം ബീമുകൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയാകുമെന്നാണ് കരുതുന്നത്.
ആദ്യത്തേത്
മാളിയേക്കൽ
2021 ജനുവരി 23-ന് മുഖ്യമന്ത്രിയാണ് നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. മുൻ എം.എൽ.എ ആർ.രാമചന്ദ്രന്റെ ശ്രമഫലമായി കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിന് അനുവദിച്ച മൂന്നു മേൽപ്പാലങ്ങളിൽ ആദ്യത്തേതാണ് മാളിയേക്കൽ. ഇടക്കുളങ്ങരയിലും ചിറ്റുമൂലയിലുമാണ് മറ്റ് രണ്ട് മേൽപ്പാലങ്ങൾ നിർമ്മിക്കുന്നത്. ഇവയെല്ലാം പൂർത്തിയാകുന്നതോടെ ഇതര സ്ഥലങ്ങളിൽ നിന്ന് കരുനാഗപ്പള്ളിയിലേയ്ക്കും തിരിച്ചുമുള്ള യാത്ര സുഗമമാകും. അടുത്ത ഡിസംബറിൽ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
മേൽപ്പാലം
ചെലവ് : 33.04 കോടി
റോഡ്
നീളം : 547 മീറ്റർ
വീതി : 10.15 മീറ്റർ