sreekumar-

ചാത്തന്നൂർ: സി.പി.ഐ ചാത്തന്നൂർ മണ്ഡലം കമ്മിറ്റി വിഭജിച്ച് പരവൂർ മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. ചാത്തന്നൂർ മണ്ഡലം സെക്രട്ടറിയായി അഡ്വ.ആർ. ദിലീപ് കുമാറിനെയും പരവൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി ശ്രീകുമാർ പാരിപ്പള്ളിയെയും തിരഞ്ഞെടുത്തു. സമാപന സമ്മേളനം സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദേശീയ കൗൺസിൽ അംഗം അഡ്വ.എൻ.അനിരുദ്ധൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ. രാമചന്ദ്രൻ, അഡ്വ.ആർ. വിജയകുമാർ, ചാത്തന്നൂർ കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. സണ്ണി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ. സെക്രട്ടറി അഡ്വ. ജി. ലാലു, സംസ്ഥാന കൗൺസിൽ അംഗം കെ. ശിവശങ്കരൻ എന്നിവർ സംസാരിച്ചു.