 
എഴുകോൺ : കേരള വ്യാപാരി വ്യവസായി സമിതി എഴുകോൺ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. തുടർന്ന് നടന്ന ധർണ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എ. എബ്രഹാം ഉദ്ഘാടനം ചെയ്തു. സമിതി ഏരിയ പ്രസിഡന്റ് കെ.പി.വിജയൻ അദ്ധ്യക്ഷനായി. സി.പി.എം നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ. രാമാനുജൻ, സമിതി ജില്ലാ സെക്രട്ടറി കെ.കെ. നിസാർ, പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ, പ്രസന്നൻ, കെ. ഓമനക്കുട്ടൻ, എം.പി. മനേക്ഷ, സി. അജയകുമാർ ,തുളസീ മോഹനൻ തുടങ്ങിയവർ സംസാരിച്ചു. മാർച്ചിനും ധർണയ്ക്കും വ്യാപാരി വ്യവസായി സമിതി നേതാക്കളായ മഞ്ജു സുനിൽ, കമാലുദീൻ പിഞ്ഞാണിക്കട, ദിനേശ് റാവു, നന്ദകുമാർ, ജയകുമാർ, രാജേഷ്, രഞ്ജിനി അജയൻ തുടങ്ങിയവർ നേതൃത്വം നൽകി. സർക്കാർ പ്രഖ്യാപിച്ച ആറു മാസത്തെ വാടകയിളവ് നൽകുക, വ്യാപാരികളെ അകാരണമായി തടഞ്ഞുവെച്ച പഞ്ചായത്ത് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.