
ചാത്തന്നൂർ: പാരിപ്പള്ളി ആർട്സ് ആൻഡ് സ്പോർട്ട്സ് ക്ലബും കൊല്ലം ചെസ് അസോസിയേഷനും ചേർന്ന് പാരിപ്പള്ളി ഗണേശ് മെമ്മോറിയൽ ഗ്രന്ഥശാലയിൽ നടത്തിയ ജില്ലാ അണ്ടർ 15 ചെസ് ചാമ്പ്യൻഷിപ്പും ഓപ്പൺ ചെസ് ടൂർണമെന്റും ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു.
പാസ്ക് പ്രസിഡന്റ് സി.സതീഷ് ബാബു അദ്ധ്യക്ഷനായി. ചെസ് അസോസിയേഷൻ സെക്രട്ടറി പി.ജി.ഉണ്ണിക്കൃഷ്ണൻ, ഗ്രന്ഥശാല പ്രസിഡന്റ് എസ്.ആർ.അനിൽകുമാർ, സെകട്ടറി ജി.സദാനന്ദൻ, പാസ്ക് സെക്രട്ടറി എൻ.വി.ജയപ്രസാദ്, ഡയറക്ടർ മനോജ് എന്നിവർ സംസാരിച്ചു. അബ്ദുള്ള.എം.നിസ്തർ ജില്ലാ ചാമ്പ്യനായി. ജില്ലാ പഞ്ചായത്തംഗം എ.ആശാദേവി, ബ്ലോക്ക് വൈസ് പ്രസിഡന്റ് സരിത പ്രതാപ്, ഗ്രാമ പഞ്ചായത്തംഗം എൽ.ബിന്ദു എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.