lahari-
ഭരണിക്കാവ് പഞ്ചായത്ത്‌ ഓഫീസിലെ ലഹരി വിരുദ്ധ ക്യാമ്പയിൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ദീപ പോസ്റ്റർ സ്വീകരിച്ച് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : ലോക ലഹരി വിരുദ്ധ ക്യാമ്പയ്‌നിൽ കട്ടച്ചിറ ക്യാപ്റ്റൻ എൻ.പി.പി മെമ്മോറിയൽ സ്കൂളിലെ അദ്ധ്യാപകരും പങ്കാളികളായി. കറ്റാനം ഭരണിക്കാവ് പഞ്ചായത്തിലെ വിവിധ സ്കൂളുകളിലും സ്ഥാപനങ്ങളിലുമാണ് ക്യാമ്പയിൻ നടന്നത്. ഭരണിക്കാവ് പഞ്ചായത്ത്‌ ഓഫീസിലെ ക്യാമ്പയിൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ദീപ പോസ്റ്റർ സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.

തുടർന്ന് കറ്റാനം സെന്റ് തോമസ് സ്കൂൾ, കട്ടച്ചിറ എൽ. പി. എസ് എന്നിവിടങ്ങളിൽ ക്യാമ്പയിൻ നടന്നു. കുട്ടികൾ രചിച്ച പോസ്റ്ററുകളും ലഹരി വിരുദ്ധ സന്ദേശങ്ങളും പുത്തൻ അറിവായി.
സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ എക്സൈസ് വിഭാഗം വിമുക്തി ക്ലബ്‌ ഉദ്യോഗസ്ഥരായ പ്രവീൺ, വിഷ്ണുനാഥ് എന്നിവർ ലഹരിവിരുദ്ധ സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് കെ.പി. മായ, മാനേജർമായ ശ്രീകുമാർ, അഡ്മിനിസ്ട്രേറ്റർ സിറിൽ എസ്. മാത്യു, ഗംഗറാം, പ്രസന്നൻ, അദ്ധ്യാപകരായ ശ്രീല,​ റാണി,​ അനീഷ്‌,​ അസീസ് തുടങ്ങിയവർ നേതൃത്വം നൽകി.